‘വീടെവിടെയാടാ’…; രാത്രി ചായ കുടിക്കാന്‍ നിന്ന അഭിഭാഷകനെ പൊലീസ് തല്ലിച്ചതച്ചു; സിപിഒയ്ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Share our post

കൊല്ലത്ത് രാത്രിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കാന്‍ നിന്ന അഭിഭാഷകനെ മര്‍ദിച്ചതില്‍ കൊല്ലം ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്‍സഫീറിന് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറും. കമ്മിഷണർ എം.ഹേമലത ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടറോട് വിശദീകരണം തേടിയിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അൽസഫീറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ഗുൽസാറും, സുഹൃത്ത് ഫൈസലും ഡിജിപിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. 

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മേവറത്ത് കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ നില്‍ക്കവേയാണ് കണ്ണനെല്ലൂര്‍ സ്വദേശിയായ ഗുല്‍സാറിനെയും കൂട്ടുകാരനെയും സ്ഥലത്തേക്ക് എത്തിയ പൊലീസുകാര്‍ അകാരണമായി തല്ലിച്ചതച്ചത്. വീടെവിടെയാണ് എന്ന് ചോദിച്ചു. മേവറത്താണെന്ന് പറഞ്ഞതും അല്‍സഫീര്‍ വടിയെടുത്ത് തല്ലി. പിടിച്ച് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സിപിഒ സിവില്‍ ഡ്രസിലായിരുന്നുവെന്നും പരാതിക്കാര്‍ മനോരമന്യൂസിനോട് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ഇന്ന് അഭിഭാഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!