തൂഫാൻ; മൂന്ന് പുതിയ എൻ.ഡി.പി.എസ് കോടതികൾ സ്ഥാപിക്കും, 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Share our post

തിരുവനന്തപുരം: തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances) കേസുകളുടെ വിചാരണയ്ക്കായി മൂന്ന് പുതിയ കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് കോടതി ആരംഭിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ എല്ലാ കോടതികളിലും 11 പേർക്ക് സ്ഥിരനിയമനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി മുതൽ എച്ച്.എസ്.എസ്.ടി വരെയുള്ള റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് നീട്ടിയത്. പലകാരണങ്ങളാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് കാലാവധി നീട്ടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തിലെ നഷ്ടപരിഹാരം ഈ ആഴ്ച കൊടുത്തുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ 14നാണ് ക്യാമ്പുകളെല്ലാം തീർന്നത്. സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ചകൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രളയധനസഹായം കൊടുത്തുതുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!