രാഹുൽ മൂന്ന് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, തെളിവെടുപ്പ് ഉടൻ

Share our post

പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി ഉടൻ എസ്ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി ഇ–മെയിൽ മുഖേന നൽകിയ പരാതിയില്‍ പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!