ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സി​ന് ഹാ​ർ​മ​ണി അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡ്

Share our post

മ​നാ​മ: കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ റി​സ​ർ​ച്ച് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ തീ​ർ​ത്ത കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന 12ാമ​ത് ഹാ​ർ​മ​ണി അ​ന്ത​ർ​ദേ​ശീ​യ മ​ത​സൗ​ഹാ​ർ​ദ സം​ഗീ​ത നൃ​ത്ത ക​ലാ​മേ​ള​യു​ടെ ഹാ​ർ​മ​ണി അ​വാ​ർ​ഡ് പി​ന്ന​ണി ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സി​ന് സ​മ്മാ​നി​ക്കും. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് ഹാ​ർ​മ​ണി അ​വാ​ർ​ഡ്. ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ, ഗാ​യ​ക​ൻ പ്ര​ദീ​പ് സോ​മ​സു​ന്ദ​ര​ൻ, പ്ര​ഫ. ജോ​ർ​ജ് എ​സ്. പോ​ൾ, ഡോ. ​സി.​കെ. തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ജ​നു​വ​രി 18ന് ​വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​ന്ന ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​ന്റെ സ​മാ​പ​ന യോ​ഗ​ത്തി​ൽ​വെ​ച്ച് പ്ര​ശ​സ്ത സം​ഗീ​ത സ​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!