പേരാവൂർ കളക്കുടുമ്പ് അങ്കണവാടിയിൽ ക്രിസ്തുമസ് -പുതുവത്സരാഘോഷം
പേരാവൂർ: ടൗൺ വാർഡിലെ കളക്കുടുമ്പ് അങ്കണവാടിയിൽ ക്രിസ്തുമസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ. പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക ശ്യാമള അധ്യക്ഷയായി. കെ. ശശീന്ദ്രൻ മാസ്റ്റർ, യു. വി. റഹീം, അങ്കണവാടി ഹെൽപർ തങ്കമണി, എഎൽഎംസി അംഗങ്ങളായ അശോകൻ, ശാന്ത, ദാസൻ, രമ്യ എന്നിവർ സംസാരിച്ചു.
