ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു
‘രണ്ട് ദിവസം കൊൽക്കത്തയിലെ സമ്മേളനം കഴിഞ്ഞ ശേഷം മറിയം ധാവ്‌ളയോടൊപ്പം സമസ്തിപുറിലേക്ക് വരികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കൊൽക്കത്തയിൽനിന്ന് തിരിച്ചത്. ധർസിങ് സാരായ് എന്ന സ്റ്റേഷനിലാണ് ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് ഉറങ്ങിയത്. ആ സമയമെല്ലാം ബാഗ് ഉണ്ടായിരുന്നു. തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്. ഉടനെ പരാതി നൽകാൻ ശ്രമിച്ചു. ചെയിൻ വലിച്ചു. ആരും വന്നില്ല. കുറച്ച് സമയം ട്രെയിൻ നിർത്തിയ ശേഷം എടുത്തു. വളരെ നിരുത്തരവാദപരമായിട്ടാണ് പോലീസ് അടക്കം പെരുമാറിയത്. മറ്റു കമ്പാർട്ട്‌മെന്റിൽനിന്നും ആളുകൾ വന്ന് ഞങ്ങളുടെ ബാഗും മറ്റും മോഷണം പോയതായി പറഞ്ഞു’ പി.കെ.ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതർ ബന്ധപ്പെട്ടതെന്നും തുടർന്ന് പരാതി നൽകിയതായും പി.കെ.ശ്രീമതി അറിയിച്ചു. ബാഗിൽ 40000 രൂപയോളം ഉണ്ടായിരുന്നതായാണ് വിവരം.
