മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26 ന്
കണ്ണൂർ: മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്ശേഷം 02.30 നും നടക്കും.
