കപിലയില്‍ ഒരുങ്ങുന്നു ശയനബുദ്ധ ശിൽപം
ചെറുപുഴ: ഇടതുകരത്തില്‍ ശിരസ് താങ്ങി ശയ്യയില്‍ വിശ്രമിക്കുന്ന ബുദ്ധന്. ഇത്തരത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിൽപമാണ് കപില പാര്‍ക്കില്‍ ഒരുങ്ങുന്നത്. 27 അടി നീളവും തറനിരപ്പില്‍നിന്ന് എട്ടടി ഉയരവുമുണ്ട് ശിൽപത്തിന്. മാത്തിലിനടുത്ത് വടവന്തൂരിലെ കപില പാര്‍ക്കിലാണ് ശിൽപമുള്ളത്. ചിത്രകാരനും ശിൽപിയും ഫോട്ടോഗ്രാഫറും അമ്വേച്വര് നാടക പ്രവര്‍ത്തകനുമായ കമ്പല്ലൂര്‍ സ്വദേശി സന്തോഷ് മാനസമാണ് ശിൽപം നിര്‍മിച്ചത്. രണ്ടുമാസമെടുത്താണ് പൂര്‍ണമായും കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശിൽപം രൂപപ്പെടുത്തിയത്. ശയനബുദ്ധന്റെ പൂര്‍ണകായ ശിൽപം കൂടിയായതോടെ പാര്‍ക്കും കൂടുതല്‍ ശ്രദ്ധ നേടി.
