മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം തട്ടി: പ്രതി പിടിയിൽ
തൊടുപുഴ: മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി.പ്രതിയെ റിമാൻഡുചെയ്തു. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഹമീദിന്റെ പേരിൽ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രതി പ്രേരിപ്പിച്ചു. പിന്നീട് പ്രതി, ആ പണം പലപ്പോഴായി കൈക്കലാക്കിയെന്നാണ് പരാതി. മന്ത്രവാദ ചികിത്സ നടത്തിയിരുന്ന അലിമുഹമ്മദ് ഇടയ്ക്കിടെ തൊടുപുഴയിൽ വന്നിരുന്നു. കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു
