കണ്ണൂരിൽ ഓട്ടോയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. കക്കാട് നമ്പ്യാർ മൊട്ട ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം വൈശാഖത്തിൽ എൻ. സജീവൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെ പാറക്കണ്ടിയിൽ വെച്ച് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
