പോസ്റ്റ് ഓഫീസുകള്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കും
കണ്ണൂര്‍:രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകള്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് 6 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബര്‍ ആറിന് വൈകുന്നേരം ആറ് മണി വരെയാണ് പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയം. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റല്‍ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
