പോളിംഗ് ഡ്യൂട്ടി: രണ്ടാംഘട്ട നിയമന ഉത്തരവ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നു
കണ്ണൂർ : 2025ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രണ്ടാം ഘട്ടത്തിൽ നിയോഗിച്ച ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് നാളെ (ശനിയാഴ്ച) രാവിലെ ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ (edrop.sec.kerala.gov.in) പ്രസിദ്ധീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും Second Randomisation Report എന്ന ഓപ്ഷനിൽ പോസ്റ്റിംഗ് ഓർഡർ പകർപ്പ് ലഭിക്കുന്നതുമാണ്. പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റിംഗ് ഓർഡർ എസ് എം എസ് വഴിയും ലഭിക്കുന്നതുമാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇലക്ഷൻ ഐഡി എന്നിവ ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ ഡിസംബർ ഏഴിനകം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് വേണ്ടിയുള്ള ഫോറം 15 അപേക്ഷ ഡിസംബർ എട്ടിനകം നൽകേണ്ടതാണ്. എല്ലാ സ്ഥാപന മേധാവികളും ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ നിന്നും പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് ഡിസംബർ ഏഴിനകം കൈമാറേണ്ടതാണ്.
