ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക; പിഎസ്‍സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

Share our post

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം വരുത്തിയതായി പിഎസ്‍സി അറിയിച്ചു. ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം. ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത പുതിയ അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകാവുന്നതാണ്. കൊയിലാണ്ടി ബസാർ (പിഒ) കൊയിലാണ്ടി ഗവ. മാപ്പിള വിഎച്ച്എസ്എസിൽ ഉൾപ്പെടുത്തിയിരുന്ന 1091300 മുതൽ 1091599 വരെയുള്ള രജിസ്റ്റർ നമ്പറുള്ള ഉദ്യോഗാർഥികൾ കോഴിക്കോട് ജിഎച്ച്എസ്എസ് പന്തലായനി കൊയിലാണ്ടിയിൽ പരീക്ഷയെഴുതണം. കോഴിക്കോട് ജിവിഎച്ച്എസ്എസ് ബാലുശ്ശേരിയിൽ ഉൾപ്പെടുത്തിയിരുന്ന 1092400 മുതൽ 1092599 വരെയുള്ള രജിസ്റ്റർ നമ്പറുള്ള ഉദ്യോഗാർഥികൾ കോഴിക്കോട്, ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണെന്ന് പിഎസ്‍സി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!