കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഏഴ് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ നോർത്ത് ഭാഗത്തെ സ്റ്റാളിന്റെ അടുത്തുള്ള ബെഞ്ചിന് അടിയിൽ വെച്ച് ഏഴ് കിലോ തൂക്കം വരുന്ന കഞ്ചാവ് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആർ.പി.എഫ്. പോസ്റ്റ് കമാൻഡർ, കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസർ, കണ്ണൂർ റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രതിയെ കണ്ടത്താനായില്ല. പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്.
