കണ്ണൂർ സർവകലാശാല വാർത്തകൾ
ക്രിസ്തുമസ് അവധി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ 2025-2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 മുതൽ 2026 ജനുവരി 4 വരെ (രണ്ടു തീയതികളും ഉൾപ്പെടെ ) ആയി പുന:ക്രമികരിച്ചു.
പ്രൈവറ്റ് രെജിസ്ട്രേഷൻ ബിരുദ വിദ്യാർത്ഥികൾ ഡിസംബർ 2 നകം ABC ID അപ്‌ലോഡ് ചെയ്യണം
2025-26 അക്കാദമിക വർഷം പ്രവേശനം ലഭിച്ച പ്രൈവറ്റ് രെജിസ്ട്രേഷൻ വിദ്യാർത്ഥികൾ തങ്ങളുടെ ABC ID നമ്പർ സർവ്വകലാശാല വെബ്സൈറ്റിലെ ACADEMICS > PRIVATE REGISTRATION > ABC ID ENTRY എന്ന ലിങ്കിൽ 2025 ഡിസംബർ 2 നകം അപ്‌ലോഡ് ചെയ്യണം.
പരീക്ഷ മാറ്റി
ഡിസംബർ 11-ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, ഡിസംബർ 8, 10, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), നവംബർ 2025 പരീക്ഷകൾ യഥാക്രമം 19.12.2025, 22.12.2025, 05.01.2026 തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റു തീയതികളിലെ പരീക്ഷകൾക്കും പരീക്ഷാ സമയത്തിലും മാറ്റമില്ല.
പുനർമൂല്യനിർണ്ണയഫലം
ഒന്നും,രണ്ടും വർഷ പി.ജി(വിദൂര വിദ്യാഭ്യാസം – സപ്ലിമെന്ററി – വൺ ടൈം മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.
പ്രോജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രെജിസ്ട്രേഷൻ -റെഗുലർ സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രോജക്ട്/ വൈവ പരീക്ഷകൾ 05.12.2025 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ച് നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി ജി ഡി എൽ ഡി – റെഗുലർ / സപ്ലിമെന്ററി), നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയം/@സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 11/ 12 /2025 , 5 P M
