വെള്ളിക്കീല്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: പുഴയില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.
കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം എടത്തോടി വീട്ടില്‍ പി.മുഹമ്മദ് ഷിബിലി (24), ഫറോക്ക് ചാത്തന്‍പറമ്പ് പാലമ്പലത്ത് വീട്ടില്‍ മുഹമ്മദ് അന്‍ഷാദ് (24) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എന്‍.വി. പ്രകാശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 3.30 ന് രാത്രികാല പട്രോളിങ്ങിനിടെ വെള്ളിക്കീലില്‍ പൂട്ടിയിട്ട പാര്‍ക്ക് വ്യൂ ഹോട്ടലിന്റെ പടിഞ്ഞാറുഭാഗം റോഡരികില്‍ കെ.എല്‍-42 എച്ച് 2902 ടാങ്കര്‍ലോറി നിര്‍ത്തിയിട്ടതായി കണ്ട് പോലീസ് വാഹനം നിര്‍ത്തി പരിശോധിക്കവെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിന തുടര്‍ന്നാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി മനസിലായത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
