ആധാർ: ആപ് വഴി ഫോൺ നമ്പർ മാറ്റാം; ഇനി അക്ഷയ കേന്ദ്രത്തിൽ പോകേണ്ട

Share our post

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ ആധാർ കേന്ദ്രത്തിൽ പോകാതെ തന്നെ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം പുതിയ ‘ആധാർ’ ആപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. വൈകാതെ എല്ലാവർക്കും ലഭ്യമാകും. പഴയ ‘എം ആധാർ ആപ്പിൽ ഈ സൗകര്യം ലഭ്യമല്ല. ഇതുവരെ ആധാർ കേന്ദ്രത്തിലെ ബയോമെട്രിക് പരിശോധനക്കു ശേഷം മാത്രമേ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയുമാ യിരുന്നുള്ളു. പുതിയ ആധാർ ആപ്പിലെ ഫെയ്‌സ് ഡിറ്റക്ഷൻ (മുഖപരിശോധന) വഴിയാണു ഫോണിലൂടെ തന്നെ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സൗകര്യം. 75 രൂപയാണു നിരക്ക്. ഓൺ ലൈനായി അപേക്ഷിച്ചാൽ അപ്ഡേറ്റ് ആവാൻ 30 ദിവസം വരെയെടുക്കാം. പലരുടെയും ആധാർ മറ്റേതെങ്കിലും ബന്ധുവിന്റെ നമ്പറുമായിട്ടാകും ബന്ധിപ്പിച്ചിരിക്കുന്നത്. ആധാർ എടുത്തപ്പോൾ നൽകിയ നമ്പർ ചിലപ്പോൾ ഉപേക്ഷിച്ചിട്ടുമുണ്ടാകാം. ഇത്തര ത്തിലുള്ളവർക്ക് സ്വന്തം നമ്പറി ലേക്കു മാറ്റാൻ പുതിയ സൗക ര്യം ഉപകാരപ്പെടും.

വിലാസം, പേര്, ഇമെയിൽ എന്നിവയും ആപ് വഴി അപ്ഡേറ്റ് ചെയ്യാൻ ഉടൻ സൗ കര്യം ലഭ്യമാകും.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം

‘ആധാർ’ (Aadhaar) ആപ് ഇൻസ്‌റ്റാൾ ചെയ്യുക.

. ആധാർ നമ്പറും ഒടിപിയും നൽകി റജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുക. തുടർന്ന് ആപ്പിൻ്റെ ക്യാമറ സ്ക്രീനിൽ മുഖം കാണിക്കുക. ചുറ്റും പച്ചനിറം തെളിഞ്ഞുവെന്ന് ഉറപ്പാക്കണം. കണ്ണ് ഇടയ്ക്ക് അടയ്ക്കുകയും തുറക്കുകയും ചെയ്യണം.

. ശേഷം ആപ്പിൻ്റെ ഹോം പേജിലെത്തും. ഏറ്റവും താഴെ Services വിഭാഗത്തിൽ My Aadhaar update എന്ന ഓപ്ഷൻ വൈകാതെ ലഭ്യമാകും (ചിലർക്കു നിലവിൽ ലഭ്യമാണ്).

Mobile Number Update എടുത്ത ശേഷം New number details എന്നതിനു കീഴിൽ ഏത് നമ്പറിലേക്കാണോ മാറേണ്ടത് അതു നൽകുക. തുടർന്നു ലഭിക്കുന്ന ഒടിപി നൽകുക.

. വീണ്ടും മുഖം പരിശോധിക്കും. ഇത് പൂർത്തിയായാൽ 75 രൂപ ഓൺലൈനായി അടക്കാം. പരിശോധനകൾക്ക് ശേഷം നമ്പർ മാറ്റം അംഗീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!