ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം, യുവതി ഗർഭിണിയായി എന്ന വാദം തെറ്റ്; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. നാളെ ഹർജി കോടതിയുടെ പരിഗണനയിൽ വരുമെന്നാണ് വിവരം. കേസ് വന്നത് സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നത്. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെൺകുട്ടി ഗർഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം. പരാതിക്ക് പിന്നിൽ സിപിഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു.
തനിക്ക് അവരോട് സഹതാപം തോന്നി. തുടർന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് അത് വളർന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗർഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ വാദിക്കുന്നത്. അവരുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ്. ഭർത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗർഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഗർഭധാരണത്തിൻ്റെ ഉത്തരവാദിത്തം ഭർത്താവിന് തന്നെയാണ്’ എന്നും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജിയിൽ വാദിക്കുന്നു.
