തിങ്കളാഴ്ച 121 നാമനിർദേശ പത്രികകൾ സമർപ്പിച്ചു
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 17 തിങ്കളാഴ്ച ആകെ 121 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപഞ്ചായത്തുകളിൽ 60, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം നഗരസഭകളിലായി ആകെ മൂന്ന്, കണ്ണൂർ കോർപ്പറേഷനിൽ ഒന്ന് വീതം നാമനിർദ്ദേശപത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്. നവംബർ 21 വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.
