കണ്ണൂർ നഗരത്തിൽ വിദ്യാലയത്തിലും സയൻസ് പാർക്കിലും മോഷ്ടാവിൻ്റെ വിളയാട്ടം
കണ്ണൂർ: നഗരത്തിൽ വിദ്യാലയത്തിലും സയൻസ് പാർക്കിലും കള്ളന്റെ വിളയാട്ടം. സയൻസ് പാർക്കിൽ പ്രവേശന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പാർക്കിലെ സമോൺസ്ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വർക്ക് വീഡിയോ റിക്കോർഡർ (എൻ വി ആർ) എടുത്താണ് സ്ഥലം വിട്ടത്. മുറിയിലെ മേശവലിപ്പ് വലിച്ചിട്ട നിലയിലാണ്. മുറിയിൽ ബാഗിലുണ്ടായിരുന്ന സാധനങ്ങളും മോഷ്ടാവ് കൊണ്ടുപോയി. തൊട്ടടുത്ത ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും മോഷ്ടാവ് കയറി. വിദ്യാലയത്തിലെ പ്രിൻസിപ്പാളിന്റെ മുറിയിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
