ദില്ലിയിൽ സ്ഫോടനം, നാല് വാഹനങ്ങൾക്ക് തീപിടിച്ചു;ഒരു മരണം
ദില്ലി: ദില്ലിയിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകൾ പൊട്ടിച്ച് തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം.
