പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണം; പ്രസ് ക്ലബ്
പേരാവൂർ: മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് പേരാവൂർ പ്രസ് ക്ലബ് പൊതുയോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സ്ഥലം എംഎൽഎ സണ്ണി ജോസഫ് പരിശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ആർ.തങ്കച്ചൻ അധ്യക്ഷനായി. സെക്രട്ടറി അനൂപ് നാമത്ത് റിപ്പോർട്ടവതരിപ്പിച്ചു. നാസർ വലിയേടത്ത്, സജി ജോസഫ്, ദീപു കക്കാടൻകണ്ടി, തറാൽ ഹംസ, സജേഷ് നാമത്ത്, ധോണിഷ് ചാക്കോ, ബബീഷ് ബാലൻ, സവിത മനോജ്, ജിഷ്ണു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നാസർ വലിയേടത്ത് (പ്രസി.), സജേഷ് നാമത്ത്, തറാൽ ഹംസ (വൈസ്.പ്രസി.). അനൂപ് നാമത്ത് (സെക്ര.),കെ.ആർ.തങ്കച്ചൻ, ധോണിഷ് ചാക്കോ (ജോ.സെക്ര), സജി ജോസഫ് (ട്രഷറർ).
