കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പുനർമൂല്യനിർണയഫലം

കണ്ണൂർ :സർവ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് ഡിഗ്രി (മെയ് 2025), അഫിലിയേറ്റഡ് കോളേജുകളിലും,സെന്ററുകളിലും നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ

2025 – 26 അധ്യയനവർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ – ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 2025 – 26 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടുന്നതിനായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിൽ സീറ്റൊഴിവുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2025 ഒക്ടോബർ 31ന് പ്രവേശനത്തിനായി നേരിട്ട് ഹാജരാവണം.

സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ അതത് കോളേജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം മേൽ പരാമർശിച്ച തിയ്യതിയിൽ പ്രവേശനം നേടാം. ഹെല്പ് ലൈൻ നമ്പർ : 0497 2715227.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!