തളിപ്പറമ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം യാഥാർഥ്യമാക്കും
കല്യാശ്ശേരി : തളിപ്പറമ്പ് കില ആസ്ഥാനമാക്കി മുപ്പതിനായിരം ആളുകളെ ഉൾകൊള്ളുന്ന വിധത്തിൽ 52 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ഒരുക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കല്ല്യാശ്ശേരി കെപിആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തികരിച്ച ഫുട്ബോൾ ടർഫ് മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വിജിൻ എംഎൽഎ അധ്യക്ഷനായി. കോൺവെർജ് സ്പോർട്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാത്യു കുര്യൻ, സ്റ്റെപ്സ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കെ. ജിനോസ് എന്നിവരെ മന്ത്രി ആദരിച്ചു. അസിസ്റ്റന്റ് എൽജി അശ്വതി ജി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.പി. ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, വാർഡ് അംഗം പി. സ്വപ്നകുമാരി, കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞി, സ്കൂൾ പ്രിൻസിപ്പൽ കെ.കെ. ചിത്രലേഖ, വിഎച്ച്സി വിഭാഗം പ്രിൻസിപ്പൽ എം. മഞ്ജുള, പ്രഥമാധ്യാപകൻ കെ.വി. വിനോദ് കുമാർ, സംഘാടകസമിതി ചെയർമാൻ വി.സി. പ്രേമരാജൻ, പിടിഎ പ്രസിഡന്റ് എൻ. സതീശൻ എന്നിവർ സംസാരിച്ചു. ഇ.കെ. നായനാരുടെ പേരിൽ ആധുനിക നിലവാരത്തിൽ നിർമിച്ചിരിക്കുന്ന കല്യാശ്ശേരി ഇ.കെ. നായനാർ സിന്തറ്റിക് ടർഫ് ഗ്രൗണ്ടിൽ പ്രധാനമായും ഫുട്ബോൾ ടർഫ്, ഫ്ളെഡ് ലിറ്റ്, ഗ്യാലറി ബിൽഡിങ്, ശൗചാലയം തുടങ്ങിയവയും ഭാവിയിലേക്ക് ജിംനേഷ്യം സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സർക്കാർ മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പൂർത്തികരിച്ചത്. തുടർന്ന് സൗത്ത് ഫുട്ബോൾ മത്സരവും ടർഫിൽ അരങ്ങേറി.
ആന്തൂരിൽ നവീകരിച്ച സ്റ്റേഡിയം തുറന്നു
ധർമശാല : നിരവധി കായിക മത്സരങ്ങൾ അരങ്ങേറി പിൽക്കാലത്ത് അവഗണിക്കട്ടെ ആന്തൂർ നഗരസഭാ സ്റ്റേഡിയം ആധുനിക രീതിയാൽ നവീകരിച്ച് നാടിന് സമർപ്പിച്ചു. മന്ത്രി വി. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, വൈസ് ചെയർമാൻ വി. സതീദേവി, കെ.വി. പ്രമരാജൻ എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, സി. ബാലകൃഷ്ണൻ, ടി.കെ.വി. നാരായണൻ, പി.കെ. ശ്യാമള എന്നിവർ സംസാരിച്ചു.
