കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 02 മണി മുതൽ രാത്രി 07 മണി വരെ തളിപ്പറമ്പ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ തളിപ്പറമ്പ- തൃച്ചംബരം അമ്പലം റോഡ് വഴി നാണിച്ചേരിക്കടവ്- മയ്യിൽ-ചാലോട്-മമ്പറം വഴി പോകണം.
