സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം; വാഹന പാര്‍ക്കിംഗിന് ക്രമീകരണം
കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തിലും പ്രകടനത്തിലും പങ്കെടുക്കാനായി എത്തുന്നവരുടെ വാഹന പാര്‍ക്കിംഗിന് ക്രമീകരണം ഏർപെടുത്തി. പയ്യന്നൂര്‍, പെരിങ്ങോം, മാടായി, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ മന്ന- അലവില്‍- ചാലാട്- എസ് എന്‍ പാര്‍ക്ക് വഴി നായനാര്‍ അക്കാദമി, പയ്യാമ്പലം ഗസ്റ്റ് ഹൗസിനടുത്തും നായനാര്‍ അക്കാദമി റോഡിലും പി വി എസിന് മുന്‍വശത്ത് എസ് എന്‍ പാര്‍ക്ക് റോഡില്‍ ചെറുവാഹനങ്ങളും പാര്‍ക്ക് ചെയ്യണം. മയ്യില്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, ആലക്കോട് എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ബസില്‍ വരുന്നവര്‍ പള്ളിക്കുന്ന് വനിതാ കോളേജ്, ശ്രീപുരം സ്കൂള്‍, ശ്രീപുരം സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന ഗ്രൗണ്ടിലും ബസ്സുകള്‍ പാര്‍ക്ക്ചെയ്യണം. ചെറുവാഹനങ്ങള്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. എടക്കാട്, അഞ്ചരക്കണ്ടി, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ താണ, ധനലക്ഷ്മി ആശുപത്രി, കക്കാട് റോഡിലും പാര്ക്ക്ചെയ്യേണ്ടതാണ്. തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുറുവ – സിറ്റി വഴി പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി ഗവര്‍മെണ്ട് ആശുപത്രി ബസ്സ് സ്റ്റാന്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പാനൂര്‍ ഭാഗത്തുള്ളവര്‍ കുറുവ – സിറ്റി വഴി പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി പഴയ ബസ്സ് സ്റ്റാന്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പിണറായി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്, തായത്തെരു റോഡ് വഴി യൂണിവേഴ്സിറ്റി കേമ്പസിലും ഫാമിലി വെഡിംഗ് സെന്ററിനടുത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
