കേരള പ്രവാസിസംഘം രാപകൽ സമരം നാളെ മുതൽ

കണ്ണൂർ : സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി രാപകൽ സമരം നടത്തും. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സമരം. ചൊവ്വ രാവിലെ 10ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്യും.