അഴീക്കോട് മണ്ഡലത്തിലെ നാല് റോഡുകൾക്ക് രണ്ട് കോടി

കണ്ണൂർ: കെ വി സുമേഷ് എംഎൽഎ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അഴീക്കോട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. കൊറ്റാളിക്കാവ് – അംബേദ്കർ സാംസ്കാരിക നിലയം അത്താഴക്കുന്ന് റോഡിന് 50 ലക്ഷം രൂപയും ഒറ്റത്തെങ്ങ് കുന്നുമൽ കാവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയും ചെട്ടിപ്പീടിക ഗ്യാസ് ഗോഡൗൺ തുളിച്ചേരി കനാൽ സ്പിന്നിംഗ് മിൽ റോഡിന് 50 ലക്ഷം രൂപയും പന്നേൻപ്പാറ എം.എൽ.എ കുമാരൻ റോഡിന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സാങ്കേതിക അനുമതി പൂർത്തിയാക്കി ടെണ്ടർ നടപടി ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.