കെഇഎഫ് ഓണാഘോഷം ശ്രദ്ധേയം: സദസിൽ എഐ മാവേലിയും

Share our post

ജിദ്ദ: കേരള എഞ്ചിനീയേഴ്സ് ഫോറത്തിന്റെ (കെഇഎഫ്) ഈ വർഷത്തെ ഓണാഘോഷത്തിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യകളും. എഐ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച് സദസിലുള്ളവരിൽ നിന്നും തത്സമയം സൃഷ്ടിച്ച എഐ മാവേലിയെ രംഗത്തിറക്കിയത് ഓണാഘോഷത്തിന് നിറം പകർന്നു. പരിപാടികൾ നിയന്ത്രിച്ച എഐ അവതാരങ്ങൾ സദസിൽ കൗതുകമുണർത്തി. വെള്ളി ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഓണാഘോഷത്തിൽ കെഇഎഫ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. അത്തപ്പൂക്കളം, ഓണസദ്യ, പായസ മത്സരം, കുട്ടികൾക്കുള്ള കളറിംഗ് മത്സരങ്ങൾ, കുട്ടികളുടെ സൗദി നാഷണൽ ഡേ പരേഡ്, എഐ ഫോട്ടോബൂത്ത്, കഹൂത് ക്വിസ്, ട്രിലോജി ടീം ഒരുക്കിയ ഓർക്കസ്ട്ര എന്നിവ നടന്നു. കൺവീനർ അസ്ബീർ, വിജിഷ, പ്രസിഡന്റ് സെഫുവാൻ, സെക്രട്ടറി ആദിൽ, ട്രഷറർ അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എഐ പ്രോഗ്രാമിന് പിന്നണിയിൽ പ്രവർത്തിച്ച ടെക്നിക്കൽ ടീമിനെ പ്രത്യേകം ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!