കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകനെ പാർടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിടുമ്പൊയിലിലെ എടവന മീത്തൽ രാജനെ (62) യാണ് നിടുമ്പൊയിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ ഭവനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സജീവ കോൺഗ്രസ് പ്രവർത്തകനും പത്ര ഏജൻ്റും പത്രവിതരണക്കാരനുമാണ്. തിങ്കൾ പുലർച്ചെ നാലിനായിരുന്നു സംഭവം. പത്ര ഏജൻ്റുകൂടിയായ സഹോദരൻ വിജയനാണ് കോൺഗ്രസ് ഓഫീസിൽ ഒരാൾ തൂങ്ങിമരിച്ചനിലയിൽ ആദ്യം കാണുന്നത്. ഇയാൾ നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മരിച്ചത് രാജനാണെന്ന് അറിയുന്നത്. ഓഫീസിൻ്റെ സൺ ഷേഡിലുള്ള കൊളുത്തിൽ നൈലോൺ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മേപ്പയൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.