സ്വർണത്തിന് തീ വില; സർവകാല റെക്കോർഡ് തകർത്ത് 85,000 കടന്നു

Share our post

കണ്ണൂർ: സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനിയാവും. ഇന്ന് കേരളത്തിൽ സ്വ‍ർണ വില സർവകാല റെക്കോർഡിലെത്തി. ആരെയും ഞെട്ടിച്ചു കൊണ്ട് പവന് ആദ്യമായി 85,000 രൂപ കടന്ന് മുന്നേറുന്നു. എക്കാലത്തെയും വിലക്കയറ്റത്തിലേക്ക് സ്വർണം കുതിച്ചതോടെ അത് സാധാരണക്കാർക്കും ആഭരണപ്രിയർക്കും നെഞ്ചുലക്കുന്ന വാർത്തയായി. നവരാത്രി ആഘോഷങ്ങളിൽ എത്തിനിൽക്കവേയാണ് ഈ റെക്കോർഡ് കുതിപ്പിലേക്ക് സ്വർണ വില ഉയർന്നത് ഇന്നത്തെ സ്വർണ വില ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 10,670 രൂപയായി. ഒരു പവന് 680 രൂപ വർദ്ധിച്ച് 85,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,06,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,640 രൂപയും പവന് 93,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8730 രൂപയും പവന് 69,840 രൂപയുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!