പ്രവാസികളെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; നോർക്ക കെയർ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share our post

വിദേശത്തും ഇന്ത്യയിലും താമസിക്കുന്ന പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെ്യയും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയില്‍ ജി സി സി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്തശേഷം തിരികെവരുന്ന പ്രവാസികള്‍ക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പദ്ധതിയുടെ പരിരക്ഷ പ്രവാസികള്‍ക്ക് ലഭ്യമാകും. ഇന്ന് വൈകിട്ട് 6.30-ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഇൻഷുറൻസ് വിശദാംശങ്ങൾ ഇങ്ങനെ

അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്
10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് പരിരക്ഷ
പ്രീമിയം

ഭർത്താവ് + ഭാര്യ + 25 വയസ് വരെയുള്ള രണ്ട് കുട്ടികൾ (ജി എം സി + ജി പി എ)- 13,411 രൂപ
ഒരു വ്യക്തിക്ക് (ജി എം സി + ജി പി എ)- 8,101 രൂപ
അധികമായി ഒരു കുട്ടിക്ക് (ജി എം സി)- 4,130 രൂപ

നോർക്ക കെയർ ജി എം സി
അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷൂറൻസ്
റൂം റെൻ്റ് ഒരു ദിവസം 5000 രൂപ, ഐ സി യു 10,000 രൂപ വരെ
18 വയസ് മുതൽ 70 വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാൻ ഒരേ തുക
മെഡിക്കൽ ചെക്കപ്പുകൾ, മെഡിക്കൽ ഡിക്ലറേഷൻസ് ആവശ്യമില്ല
25 വയസ് വരെയുള്ള കുട്ടികൾക്ക് ഫാമിലി ഗ്രൂപ്പിൽ തുടരാം
മൂന്നാമത്തെ കുട്ടി മുതൽ അഞ്ചാമത്തെ കുട്ടി വരെ അധിക തുക അടച്ച് ഫാമിൽ ഗ്രൂപ്പിൽ ചേർക്കാം
അവയവ മാറ്റമുൾപ്പെടെയുള്ള ചികിത്സകൾക്ക് ഉപയോഗിക്കാം
കോ പേയ്മെൻ്റ്, മറ്റ് ഡിഡക്ഷനുകൾ ഒന്നുമില്ല
ഇന്ത്യയിലെ 16,000-ലധികം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ
കേരളത്തിലെ 500-ൽ പരം പ്രമുഖ ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ
ആയുഷ് ചികിത്സ 50,000 രൂപ വരെ
തിരികെ നാട്ടിലെത്തുന്നവർക്ക് പോളിസി ആനുകൂല്യങ്ങൾ പോർട്ടബിലിറ്റി മുഖേന തുടരാം
70 വയസിന് ശേഷം പോർട്ടബിലിറ്റി മുഖേന മെഡിക്കൽ ചെക്കപ്പ് കൂടാതെ പോളിസി പുതുക്കാം
ക്ലെയിം ചെയ്തത് കൊണ്ട് റിന്യൂവൽ ചെയ്യുമ്പോൾ പ്രീമിയം ലോഡിങ് ഉണ്ടായിരിക്കുന്നതല്ല
അഡ്മിഷന് മുൻപുള്ള 30 ദിവസത്തേയും ശേഷമുള്ള 60 ദിവസത്തേയും മെഡിക്കൽ ചെലവുകൾക്ക് 5,000 രൂപ വരെ ലഭിക്കും
നവജാത ശിശുക്കളെ ജനിച്ച ദിവസം മുതൽ ഫാമിലി ഗ്രൂപ്പിൽ ഉൾപ്പെടുത്താം
എങ്ങനെ ജോയിൻ ചെയ്യാം

നോർക്ക വെബ്സൈറ്റ് മുഖേന (https://id.norkaroots.kerala.gov.in) ഓൺലൈനായി എൻആർകെ ഐ ഡി ഉപയോഗിച്ച് ജോയിൻ ചെയ്യാം.
ആപ്പ് ഉപയോഗിച്ചും ജോയിൻ ചെയ്യാം
കേരളത്തിന് പുറത്ത് താമസം തെളിയിക്കുന്നതിന് ആവശ്യമുള്ള രേഖകൾ സമർപ്പിച്ചാൽ എൻ ആർ കെ കാർഡ് ലഭിക്കും
എൻ ആർ കെ കാർഡ് ലഭിക്കാൻ ആധാർ, പാസ്പോർട്ട് തുടങ്ങിയ രേഖകൾ നിർബന്ധമില്ല
നോർക്കയിൽ രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾക്ക് ബൾക്ക് എൻറോൾമെൻ്റ് വഴി പദ്ധതിയിൽ അംഗങ്ങളെ ചേർക്കാം
കമ്പനികൾക്ക് കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെയും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ജോലിക്കാരെ ജോലിസമേതം ബൾക്ക് എൻറോൾമെൻ്റ് വഴി പദ്ധതിയിൽ ചേർക്കാം
send mail to: support.norkacare4@akshayagroup.net.in, support.norkacare5@akshayagroup.net.in

പുതുക്കേണ്ടത് ഇങ്ങനെ

വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി 2026 ഒക്ടോബർ 30ന് മുൻപ് പോളിസി പുതുക്കാം
ഈ സമയത്ത് മറ്റ് ഒപ്ഷനുകൾ ആയ കവറേജ് കൂട്ടുക, പുതിയ ഒപ്ഷനുകൾ ഉൾപ്പെടുത്തുക, പ്രവാസം കഴിഞ്ഞ് മടങ്ങി വരുന്നവർക്ക് തുടരാനുള്ള അവസരം ഒരുക്കുക എന്നിവ നോർക്കയുടെ പരിഗണനയിൽ ആണ്.
നോർക്ക കെയർ ജി പി എ

ലോകത്ത് എവിടെ വെച്ചും നടക്കുന്ന എല്ലാവിധത്തിലുള്ള അപകട മരണങ്ങൾക്കും 10 ലക്ഷം രൂപയുടെ കവറേജ്
സ്ഥിരമായ വൈകല്യത്തിനും ഭാഗികമായ വൈകല്യങ്ങൾക്കും നഷ്ടപരിഹാരം
വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യക്ക് അകത്തുനിന്ന് 25,000 രൂപയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!