മന്ത്രി കടന്നപ്പള്ളിയുടെ സഹോദരൻ പി.വി രവീന്ദ്രൻ അന്തരിച്ചു

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും പരേതരായ പി.വി കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ പർവ്വതിയുടെയും മകനുമായ ചക്കരക്കല്ല് സുഖതയിൽ പി.വി രവീന്ദ്രൻ (73) അന്തരിച്ചു. റിട്ട. കെൽട്രോൺ ജീവനക്കാരനാണ്. ഭാര്യ: ജ്യോത്സ്ന (റിട്ട. ടീച്ചർ, എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ). മക്കൾ: അഡ്വ. ഇംഗിത, ശൃംഗിത (ദുബൈ). മരുമക്കൾ: പി. സുമേഷ് (ബിസിനസ്സ്), അർജുൻ (ദുബൈ). മറ്റ് സഹോദരങ്ങൾ: പരേതരായ പി.വി ബാലകൃഷണൻ, പി.വി ശിവരാമൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.