ജില്ലാതല അറിയിപ്പുകൾ

Share our post

ജല പരിശോധനാ ലാബുകളിൽ നിയമനം

കേരള ജല അതോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) തസ്തികയിൽ ഒരു വർഷക്കാലത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബി.എസ് സി കെമിസ്ട്രിയും ജല പരിശോധന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.എസ് സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി. പ്രായപരിധി 48 വയസ്സ്. ഐ.എസ്.ഒ. പരിശീലനം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യതയും വയസ്സും തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 11 മണിയ്ക്ക് കണ്ണൂർ ക്വളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8547638574

വളർത്തുനായ പരിപാലനവും പ്രായോഗിക പരിശീലനവും

കക്കാട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വളർത്തുനായ്ക്കളുടെ പരിപാലനവും സംബന്ധിച്ച് പ്രായോഗിക പരിശീലനവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23, 24 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 22 ന് വൈകുന്നേരം നാല് മണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473

ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുൻ ശിക്ഷാ തടവുകാർ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതർ എന്നിവർക്ക് സ്വയം തൊഴിൽ ധനസഹായം, തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, അതിക്രമത്തിന് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. അർഹരായവർ സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd.kerala.gov.in പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ധനസഹായം (വിദ്യാഭ്യാസ ധനസഹായം ഒഴികെ) ലഭ്യമായവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0490 2344433

ചിറക്കര സബ് പോസ്റ്റ് ഓഫീസ് സേവനങ്ങൾ തലശ്ശേരിയിലേക്ക് മാറ്റി

ചിറക്കര സബ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എസ്.ബി, ആർ.ഡി, ടി.ഡി, എം.ഐ.എസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതൽ തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക എന്ന് തലശ്ശേരി പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.

വൈദ്യുതി സുരക്ഷ പരിശീലന പരിപാടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിന്റെ 2024 ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയിൽ വിജയികളായവർക്കുള്ള വൈദ്യുതി സുരക്ഷ പരിശീലന പരിപാടി സെപ്റ്റംബർ 22ന് നടക്കും. യോഗ്യരായവർ ഹാൾടിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലുള്ള പ്ലാനിങ്ങ് ബോർഡ് കെട്ടിടത്തിലെ മെയിൻ ഹാളിൽ എത്തണം. ഫോൺ: 04972 999201

പുനർലേലം

എരുവേശ്ശി ദേശത്ത് റീ സർവെ നമ്പർ 16/347 ൽപ്പെട്ട 0.0214 ഹെക്ടർ ഭൂമി ഒക്ടോബർ മൂന്നിന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ എരുവേശ്ശി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!