സാമ്പത്തിക പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എല്‍.ഐ.സി ഗോൾഡൻ ജൂബിലി സ്‌കോളർഷിപ്പ്; വിശദാംശങ്ങൾ

Share our post

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ പ്രൊഫഷണല്‍/ നോണ്‍ പ്രൊഫഷണല്‍ പ്രോഗ്രാമുകളിലെ ഉന്നതപഠനത്തിന് നല്‍കുന്ന എല്‍.ഐ.സി ഗോള്‍ഡന്‍ ജൂബിലി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

രണ്ടു തരം സ്‌കോളര്‍ഷിപ്പ്

1. ജനറല്‍ സ്‌കോളര്‍ഷിപ്പ്: ക്ലാസ് 12 ജയിച്ചവര്‍, ക്ലാസ് 10 ജയിച്ചവര്‍ എന്നിവരുടെ ഉന്നതപഠനത്തിന്

2. സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍ ചൈല്‍ഡ്: പത്താം ക്ലാസ് ജയിച്ച പെണ്‍കുട്ടികളുടെ ഉന്നതപഠനത്തിന്

പൊതു അര്‍ഹത

  • 2022-28/202324/202425 ല്‍ യോഗ്യതാ കോഴ്‌സ് 60 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡ് നേടി ജയിച്ച്, 2025-26 ല്‍ അംഗീകൃത കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിശ്ചിത കോഴ്‌സില്‍ ആദ്യവര്‍ഷം പഠിക്കുന്നവരായിരിക്കണം.
  • [വിദൂരപഠനം, പാര്‍ട് ടൈം (ഈവനിങ്/ നൈറ്റ് ക്ലാസുകള്‍), ഓപ്പണ്‍ സര്‍വകലാശാല, സെല്‍ഫ് സ്റ്റഡി (സി.എ, സി.എസ്, കോസ്റ്റ് അക്കൗണ്ടന്‍സി തുടങ്ങിയവ) എന്നിവ വഴി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഇല്ല.]
  • രക്ഷിതാക്കളുടെ പ്രതിവര്‍ഷ വരുമാനം (എല്ലാ സ്രോതസ്സുകളില്‍ നിന്നും) നാലരലക്ഷം രൂപ കവിയരുത്.

(a) ജനറല്‍ സ്‌കോളര്‍ഷിപ്പ് അര്‍ഹത: ക്ലാസ് 12 ജയിച്ചവര്‍ക്കും ക്ലാസ് 10 ജയിച്ചവര്‍ക്കും അര്‍ഹതയുണ്ട്.

(i) ക്ലാസ് 12/തത്തുല്യ കോഴ്‌സ് കഴിഞ്ഞ് മെഡിസിന്‍ (എം.ബി.ബി .എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്), എന്‍ ജിനിയറിങ് (ബി.ഇ, ബി.ടെക്, ബി.ആര്‍ക്), ഏതെങ്കിലും വിഷയ ത്തിലെ ബിരുദം/ ഇന്റഗ്രേറ്റഡ് പ്രോഗ്രാം/വൊക്കേഷണല്‍ പ്രോ ഗ്രാം, ഡിപ്ലോമ, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്സുകള്‍ എന്നിവയില്‍ ഒന്നിലാകണം പഠനം. ഡിപ്ലോമ ജയിച്ച ശേഷം എന്‍ജിനിയറിങ് ഡിഗ്രി കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലേക്കോ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കോ പ്രവേശനം നേടിയവര്‍ക്കും; യോഗ്യതാ കോഴ്സ് ജയിച്ച വര്‍ഷം, മാര്‍ക്ക് വ്യവസ്ഥ എന്നിവയ്ക്കു വിധേയമായി പന്ത്രണ്ടാം ക്ലാസുതല സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

(ii) പത്താം ക്ലാസ് ജയിച്ച്, വൊക്കേഷണല്‍/ഡിപ്ലോമ കോഴ്സുകള്‍, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സുകള്‍ തുടങ്ങിയവ പഠിക്കുന്നവര്‍ക്ക് ക്ലാസ് 10 ജയിച്ചവര്‍ക്കുള്ള ജനറല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

(b) സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ്: പത്താം ക്ലാസ് ജയിച്ച ശേഷം ഇന്റര്‍മീഡിയറ്റ്/10+2/വൊക്കേഷണല്‍/ഡിപ്ലോമ കോഴ്‌സുകളില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍/സ്ഥാപനങ്ങളില്‍/ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടുവര്‍ഷത്തേക്കു നല്‍കുന്ന സ്‌പെഷ്യല്‍ സ്റ്റോളര്‍ഷിപ്പ് ഫോര്‍ ഗേള്‍ ചൈല്‍ഡിന് അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പ് തുക

ജനറല്‍ സ്‌കോളര്‍ഷിപ്പ്:

  • മെഡിക്കല്‍: പ്രതിവര്‍ഷം 40000 രൂപ (20000 രൂപ വീതമുള്ള രണ്ടു ഗഡുക്കളായി നല്‍കും).
  • എന്‍ജിനിയറിങ് വിഭാഗം: പ്രതിവര്‍ഷം 30000 രൂപ (15000 രൂപയു ടെ രണ്ടു ഗഡുക്കളായി നല്‍കും).
  • അനുവദനീയമായ മറ്റെല്ലാ കോഴ്സുകള്‍ക്കും പ്രതിവര്‍ഷം 20000 രൂപ (10000 രൂപ വീതമുള്ള രണ്ടു ഗഡുക്കളായി നല്‍കും).
  • സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍ ചൈല്‍ഡ്: പ്രതിവര്‍ഷം 15000 രൂപ നിരക്കില്‍ ലഭിക്കും. 7500 രൂപയുടെ രണ്ടു ഗഡുക്കളായി നല്‍കും.

തിരഞ്ഞെടുപ്പ്

10/12 ല്‍ ലഭിച്ച മാര്‍ക്ക് ആണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. കുടുംബവരുമാനം രണ്ടര ലക്ഷം രൂപ വരെ ഉള്ളവര്‍, മാര്‍ക്കില്‍ തുല്യത വന്നാല്‍ കുറഞ്ഞ കുടുംബ വരുമാനം ഉള്ളവര്‍, റഗുലര്‍ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ക്ലാസ് 12 കഴിഞ്ഞവര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മുന്‍ഗണനയുണ്ട്. പൊതുവേ ഒരു കുടുംബത്തിലെ ഒരാള്‍ക്കേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.

തുടര്‍ന്ന് ലഭിക്കാന്‍

അനുവദിച്ച സ്‌കോളര്‍ഷിപ്പ് തുടര്‍ വര്‍ഷങ്ങളില്‍ ലഭിക്കാന്‍ റഗുലര്‍ ഹാജര്‍ നിര്‍ബന്ധമാണ്. വാര്‍ഷിക/സെമസ്റ്റര്‍ പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്ക്/ഗ്രേഡ് വാങ്ങിയിരിക്കണം (മെഡിക്കല്‍/എന്‍ജിനിയറിങ് -55 ശതമാനം, മറ്റുള്ളവയ്ക്ക് -50 ശതമാനം. സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് -50 ശതമാനം, പതിനൊന്നാം ക്ലാസില്‍ എല്ലാ വിഷയങ്ങളും ജയിച്ചിരിക്കണം)

മറ്റു ട്രസ്റ്റുകള്‍/സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഇതിന് അര്‍ഹത ഇല്ല. എന്നാല്‍, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനൊപ്പം ഇതും സ്വീകരിക്കാം. തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് തുല്യത വന്നാല്‍ ഒരു സ്‌കോളര്‍ഷിപ്പും ഇല്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കും.

അപേക്ഷ

അപേക്ഷ licindia.in ലെ സ്‌കോളര്‍ഷിപ്പ് ലിങ്ക് വഴി സെപ്റ്റംബര്‍ 22 വരെ നല്‍കാം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!