പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിക്കില്ല; തീരുമാനം ക്രമക്കേടുകൾ ഒഴിവാക്കാൻ‌

Share our post

പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല. ‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി. ചെക്ക് കൊണ്ടു വരുന്നയാൾക്ക് പണം നൽകണം എന്ന് നിഷ്കർഷിക്കുന്നതാണ് ‘ഓർ ബെയറർ’. ക്രമക്കേടുകൾ ഒഴിവാക്കാനാണ് തീരുമാനം. സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം. മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം. രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന വ്യവസ്ഥ. ഇത് ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. രണ്ടാമതൊരാൾക്കാണ് ചെക്ക് നൽകുന്നതെങ്കിൽ അയാളുടെ പേരും ചെക്കിലുണ്ടാകണം. ഇത് രണ്ടുമില്ലാതെ ഇനി ചെക്ക് മാറില്ല. അക്കൗണ്ട് ഉടമ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. ചെക്ക് കൊണ്ടുവരുന്നയാള്‍ക്ക് പണം കൈമാറണമെന്നതാണ് ഓര്‍ ബെയറര്‍ വ്യവസ്ഥ. അത് ഇനി ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!