മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 21 മുതൽ ഒക്ടോബർ ഒന്ന് വരെ

പേരാവൂർ: മണത്തണ ചപ്പാരം എന്ന സപ്തമാതൃപുരം ഭഗവതി ക്ഷേത്രത്തിൽ 38-ാമത് നവരാത്രി ഉതസവം 21 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. 21 ഞായറാഴ്ച രാത്രി നവരാത്രി മണ്ഡപം ഉദ്ഘാടനം , എട്ടിന് തിരുവാതിര, ഗാനസുധ.
തിങ്കളാഴ്ച രാത്രി ഏഴിന് നവരാത്രി ആഘോഷം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും, എട്ടിന് നൃത്തനൃത്ത്യങ്ങൾ. ചൊവ്വാഴ്ചരാത്രി ഏഴിന് പഞ്ചാരിമേളം, എട്ടിന് നൃത്ത പരിപാടികൾ. ബുധനാഴ്ച രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം, എട്ടിന് നൃത്തനിശ. വ്യാഴാഴ്ച രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം, എട്ടിന് ദിലീപ് സ്റ്റാർ വോയ്‌സിന്റെ ഗാനമേള.
വെള്ളിയാഴ്ച രാത്രി ഏഴിന് ദേവീ ഭാഗവത കഥാമൃതം, എട്ടിന് ഭരതനാട്യം, 9.15 മുതൽ നൃത്തനൃത്ത്യങ്ങൾ. ശനിയാഴ്ച ഏഴിന് ദേവീ ഭാഗവത കഥാമൃതം, എട്ടിന് ഭരതനാട്യം. ഞായറാഴ്ച രാത്രി ഏഴിന്ദേവീ ഭാഗവത കഥാമൃതം, എട്ടിന് രതീഷ് കണ്ടടുക്കം നയിക്കുന്ന ഗാനമേള. 29 തിങ്കളാഴ്ച രാത്രി എഴിന് ആധ്യാത്മിക പ്രഭാഷണം, എട്ടിന് കലാസന്ധ്യ. ചൊവ്വാഴ്ച വൈകിട്ട് ആറിന് വിളക്ക് പൂജ, എട്ടിന് കണ്ണൂർ സംഗീതികയുടെ സംഗീത രാവ്.
ബുധനാഴ്ച രാത്രി ഏഴിന് സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.8.30ന് കോഴിക്കോട് സർഗചിത്രയുടെ സംഗീത നൃത്തനാടകം ഭദ്രായനം. ദിവസവും വൈകിട്ട് 6.30് പുരാണ പാരായണവും ഉണ്ടാവും.
പത്രസമ്മേളനത്തിൽ ആഘോഷകമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളായതിട്ടയിൽ വാസുദേവൻ നായർ, ഗംഗാധരൻ കോലഞ്ചിറ, മുകുന്ദൻ കുഞ്ഞോഴത്ത് , പിആർഒ പവിത്രൻ കൂടത്തിൽ എന്നിവർ സംസാരിച്ചു.