മുഴക്കുന്നിലെ അയ്യപ്പൻകാവ് മികച്ച പച്ചത്തുരുത്ത്: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കണ്ണൂരിലെ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്തിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. പത്തനംതിട്ട തുമ്പമണിലെ കുടമാങ്കൽ പച്ചത്തുരുത്തും പാലക്കാട് കാഞ്ഞിരപ്പുഴയിലെ കുമ്പളംചോല പച്ചത്തുരുത്തും രണ്ടാം സ്ഥാനം പങ്കിട്ടു. കലാലയങ്ങളുടെ വിഭാഗത്തിൽ പയ്യന്നൂർ കോളേജ് ഒന്നാമതെത്തി. കണ്ണൂർ സെൻട്രൽ ജയിൽ ട്രീമ്യൂസിയം (കണ്ണൂർ), ട്രാവൻകൂർ ടൈറ്റാനിയം പച്ചത്തുരുത്ത് (തിരുവനന്തപുരം) എന്നിവയും പുരസ്കാരത്തിനർഹരായി. തദ്ദേശ സ്വയംഭരണ സ്ഥാപനം, കലാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, കാവുകള്‍, കണ്ടല്‍ പച്ചത്തുരുത്തുകള്‍, ദേവഹരിതം, സ്കൂളുകള്‍, മുളന്തുരുത്തുകള്‍ എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 16 ന് തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പുരസ്കാരങ്ങൾ
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ഒന്നാം സ്ഥാനം
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് – അയ്യപ്പൻകാവ് പച്ചത്തുരുത്ത്.(കണ്ണൂർ)
രണ്ടാം സ്ഥാനം
തുമ്പമൺ ഗ്രാമപഞ്ചായത്ത് – കുടമാങ്കൽ പച്ചത്തുരുത്ത് (പത്തനംതിട്ട)
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് – കുമ്പളംചോല പച്ചത്തുരുത്ത് (പാലക്കാട്)
മൂന്നാം സ്ഥാനം
കൊല്ലം കോർപ്പറേഷൻ – തീരദേശം പച്ചത്തുരുത്ത് (കൊല്ലം)
അജാനൂർ ഗ്രാമ പഞ്ചായത്ത് – പുലയനാർത്തോട് പച്ചത്തുരുത്ത് (ആനന്ദവനം) (കാസർകോട്)
നാലാം സ്ഥാനം
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് – ഹരിതവീഥി – നടക്കാവ് പച്ചത്തുരുത്ത് (കാസർകോട്)
അഞ്ചാം സ്ഥാനം
കല്ലറ ഗ്രാമപഞ്ചായത്ത് – ഐസിഡിഎസ് കുന്നുംപുറത്ത്, പെരുന്തുരുത്ത് (കോട്ടയം)
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് – ശാന്തിവനം പച്ചത്തുരുത്ത് (വയനാട്)
പ്രത്യേക ജൂറി പുരസ്ക്കാരം
1. കൊടുമ്പ് ഗ്രാമപഞ്ചായത്ത് – കരിങ്കരപ്പുള്ളി കനാൽ തീരം പച്ചത്തുരുത്ത് (പാലക്കാട്)
2. വെളിയാമറ്റം ഗ്രാമപഞ്ചായത്ത് – കാഞ്ഞാർ പച്ചത്തുരുത്ത് (ഇടുക്കി)
3. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് – ശ്രീസ്ഥ പച്ചത്തുരുത്ത് (കണ്ണൂർ)
4. കടനാട് ഗ്രാമപഞ്ചായത്ത് – കടനാട് ഹൈസ്ക്കൂളിനു സമീപം പച്ചത്തുരുത്ത് (കോട്ടയം)
5. കൊടുമൺ ഗ്രാമപഞ്ചായത്ത് – മുല്ലോട്ട് ഡാം പച്ചത്തുരുത്ത് (പത്തനംതിട്ട)
2. കലാലയങ്ങൾ
ഒന്നാം സ്ഥാനം
പയ്യന്നൂർ കോളേജ് – പയ്യന്നൂർ കോളേജ് പച്ചത്തുരുത്ത് (കണ്ണൂർ)
രണ്ടാം സ്ഥാനം
വി ടി ഭട്ടതിരിപ്പാട് ഗവ. കോളേജ് – വാൾട്ടർ വാലി ഫ്രൂട്ട് ഫോറസ്റ്റ് (പാലക്കാട്)
മൂന്നാം സ്ഥാനം
പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജ് – പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജ് പച്ചത്തുരുത്ത് (തൃശൂർ)
3. വിദ്യാലയങ്ങൾ
ഒന്നാം സ്ഥാനം
തവിടിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ – തവിടിശ്ശേരി ജിഎച്ച്എസ്എസ് പച്ചത്തുരുത്ത്- പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് (കണ്ണൂർ)
വടുവൻചാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ – ജി.എച്ച്.എസ്.എസ് വടുവഞ്ചാൽ പച്ചത്തുരുത്ത്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് (വയനാട്)
രണ്ടാം സ്ഥാനം
ജിഎച്ച്എസ്എസ് അരീക്കോട് – അരിക്കോട് ജിഎച്ച്എസ്എസ് പച്ചത്തുരുത്ത്, അരിക്കോട് ഗ്രാമപഞ്ചായത്ത് (മലപ്പുറം)
ജിയുപി സ്കൂൾ, പാടിക്കിൽ – ജിയുപിഎസ് പാടിക്കിൽ പച്ചത്തുരുത്ത്, പിലിക്കോട് ഗ്രാമപഞ്ചായത്ത് (കാസർകോട്)
മൂന്നാം സ്ഥാനം
ജിയുപി സ്കൂൾ ചാമക്കുഴി കവാറ്റി – ജിയുപിഎസ് ചാമക്കുഴി കുവാറ്റി പച്ചത്തുരുത്ത്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് (കാസർകോട്)
നാലാം സ്ഥാനം
എസ്എസ്എച്ച്എസ്എസ് മൂർക്കനാട് – എസ്എസ്എച്ച്എസ് മൂർക്കനാട് പച്ചത്തുരുത്ത ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് (മലപ്പുറം)
അഞ്ചാം സ്ഥാനം
ഗവ. യുപി സ്കൂൾ, പെരുമ്പള്ളി – ഗവ.യു.പി സ്കൂൾ പെരുമ്പിള്ളിപച്ചത്തുരുത്ത്, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് (എറണാകുളം)
4. മറ്റ് സ്ഥാപനങ്ങൾ
ഒന്നാം സ്ഥാനം
കണ്ണൂർ സെൻട്രൽ ജയിൽ ട്രീമ്യൂസിയം (കണ്ണൂർ)
ട്രാവൻകൂർ ടൈറ്റാനിയം പച്ചത്തുരുത്ത് (തിരുവനന്തപുരം)
രണ്ടാം സ്ഥാനം
കെഎസ്ഡിപി പച്ചത്തുരുത്ത് (ആലപ്പുഴ)
ഗാന്ധിഗ്രാം ഹോസ്പിറ്റൽ ഫോർ ഡർമറ്റോളജി – ഗാന്ധിഗ്രാമം പച്ചത്തുരുത്ത് (തൃശ്ശൂർ)
മൂന്നാം സ്ഥാനം
നല്ലൂർനാട് കാൻസർ കെയർ സെൻ്റർ – തൈതാൽ പച്ചത്തുരുത്ത്, എടവക ഗ്രാമപഞ്ചായത്ത് (വയനാട്)
5. ദേവഹരിതം
ഒന്നാം സ്ഥാനം
വിതുകുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം, പിലിക്കോട് – വീതുകുന്ന് സ്മൃതിവനം. പിലിക്കോട് ഗ്രാമപഞ്ചായത്ത് (കാസർഗോഡ്)
മണ്ണൂർ ശിവക്ഷേത്രം – മണ്ണൂർ ശിവക്ഷേത്രം പച്ചത്തുരുത്ത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്)
രണ്ടാം സ്ഥാനം
ചെറുതാഴം ഗ്രാമപഞ്ചായത്ത് – പ്രയോങ്കാട്ടം പച്ചത്തുരുത്ത് (കണ്ണൂർ)
മൂന്നാം സ്ഥാനം
കരിവെള്ളൂർ പെരളം ഭഗവതി ക്ഷേത്രം – കരിവള്ളൂർ പെരളം ഭഗവതി ക്ഷേത്രം പച്ചത്തുരുത്ത്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം – മുഴക്കുന്ന് മൃദംഗശൈലേശ്വരി പച്ചത്തുരുത്ത്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
6. മുളന്തുരുത്ത്
ഒന്നാം സ്ഥാനം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് – ചോലപ്പുറം മുളന്തുരുത്ത് (വയനാട്)
രണ്ടാം സ്ഥാനം
ചെറുതാഴം ഗ്രാമപഞ്ചായത്ത് – ചെറുതാഴം മുള പച്ചത്തുരുത്ത് (കണ്ണൂർ)
പായം ഗ്രാമപഞ്ചായത്ത് – കിളിയന്തറ – തോണിക്കടവ് പച്ചത്തുരുത്ത് (കണ്ണൂർ)
മൂന്നാം സ്ഥാനം
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് – ആരണ്യകം (കണ്ണൂർ)
ചെമ്മനാട് ഗ്രാമപഞ്ചായത്ത് – അണിഞ്ഞ കുന്നുപാറ മുളന്തുരുത്ത് (കാസർകോട്)
7. കണ്ടൽ തുരുത്തുകൾ
ഒന്നാം സ്ഥാനം
ചെറുതാഴം ഗ്രാമപഞ്ചായത്ത് – വയലപ്ര പാർക്ക്, (കണ്ണൂർ)
വലിയപറമ്പ് ഗ്രാമപഞ്ചായത്ത് – മാടക്കാൽ കണ്ടൽതുരുത്ത് (കാസർകോട്)
രണ്ടാം സ്ഥാനം
കാസർഗോഡ് നഗരസഭ – സോഷ്യൽ ഫോറസ്ട്രി, നഗരവനം പള്ളം പച്ചത്തുരുത്ത് (കാസർകോട്)
മൂന്നാം സ്ഥാനം
കുമ്പള ഗ്രാമപഞ്ചായത്ത് – ഷിറിയപുഴ കണ്ടൽത്തുരുത്ത് (കാസർഗോഡ്)
8. കാവുകൾ
ഒന്നാം സ്ഥാനം
അടുക്കത്ത് ഭഗവതി ക്ഷേത്രം മേലോത്തും കാൽ കാവ് – മോലോത്തുംകാൽ കാവ് പച്ചത്തുരുത്ത് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് (കാസർകോട്)
രണ്ടാം സ്ഥാനം
കാലിച്ചാംകാവ്-കാപ്പുകയം പച്ചത്തുരുത്ത്, ഉദുമ ഗ്രാമപഞ്ചായത്ത് (കാസർഗോഡ്)
മൂന്നാം സ്ഥാനം
എണ്ണപ്പാറ കോളിക്കാൽ ഭഗവതി കാവ് പച്ചത്തുരുത്ത്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് (കാസർകോട്)
വടയിൽക്കാവ് പച്ചത്തുരുത്ത്, കടലുണ്ടി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്)