ജില്ലാതല അറിയിപ്പുകൾ

ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ വിതരണം
കെ. സുധാകരൻ എം പിയുടെ പ്രാദേശികവികസന നിധിയിൽനിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ എന്നിവ നൽകുന്നു. ഇലക്ട്രോണിക് വീൽചെയർ: നഗരസഭ- കണ്ണൂർ കോർപ്പറേഷനിലെ രണ്ട്, 46, 49 വാർഡുകൾ, ഇരിട്ടി 11, ശ്രീകണ്ഠാപുരം ഒന്ന്, 30 വാർഡുകൾ, തളിപ്പറമ്പ് 21-ാം വാർഡ്, ഗ്രാമപഞ്ചായത്ത്- ചെങ്ങളായി അഞ്ചാം വാർഡ്, ചപ്പാരപ്പടവ് നാലാം വാർഡ്, ആറളം ഒമ്പത്, 15 വാർഡുകൾ, ചിറ്റാരിപ്പറമ്പ 15, 13 വാർഡുകൾ, അഞ്ചരക്കണ്ടി രണ്ട്, 13, 14 വാർഡുകൾ, പായം 14ാം വാർഡ്, ചിറക്കൽ 17, 22 വാർഡുകൾ, ഉളിക്കൽ നാല്, ഏഴ് വാർഡുകൾ, കുറ്റിയാട്ടൂർ ഒന്നാം വാർഡ്, പാപ്പിനിശ്ശേരി എട്ടാംവാർഡ്, കടമ്പൂർ അഞ്ചാം വാർഡ്, മാങ്ങാട്ടിടം നാല്, അഞ്ച് വാർഡുകൾ, കുറുമാത്തൂർ ഒന്നാം വാർഡ്, പരിയാരം മൂന്നാംവാർഡ്, നാറാത്ത് അഞ്ചാംവാർഡ്, കീഴല്ലൂർ 10-ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം.
സ്‌കൂട്ടർ വിത്ത് സൈഡ് വീലിന് അപേക്ഷിക്കാം: നഗരസഭ- കണ്ണൂർ കോർപ്പറേഷനിലെ ഏഴ്, 21, 35, 29, 34, 27, 42, 52 വാർഡുകൾ, മട്ടന്നൂർ 13-ാം വാർഡ്. ഗ്രാമപഞ്ചായത്ത് -കുറുമാത്തൂർ ഏഴ്, 17 വാർഡുകൾ, മുണ്ടേരി ഒന്ന്, 20 വാർഡുകൾ, നടുവിൽ 15-ാം വാർഡ്, എരുവേശ്ശി അഞ്ചാം വാർഡ്, കടമ്പൂർ മൂന്നാംവാർഡ്, നാറാത്ത് ആറ്, ഒൻപത് വാർഡുകൾ, പാപ്പിനിശ്ശേരി 10-ാം വാർഡ്, പരിയാരം രണ്ടാം വാർഡ്, പെരളശ്ശേരി 14-ാം വാർഡ്, മുഴപ്പിലങ്ങാട് 12-ാം വാർഡ്, ചിറക്കൽ അഞ്ചാം വാർഡ്, വേങ്ങാട് ഒൻപതാം വാർഡ്, ചെമ്പിലോട് ആറ്, 12 വാർഡുകൾ, കേളകം എട്ടാം വാർഡ്, ചിറ്റാരിപ്പറമ്പ ഒന്നാം വാർഡ്, ഉളിക്കൽ 10-ാം വാർഡ്, അഴീക്കോട് 22-ാം വാർഡ്, കുറ്റിയാട്ടൂർ 14-ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സെപ്റ്റംബർ 19 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 8281999015.