തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

ചെറുപുഴ: തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ചെറുപുഴ കോക്കടവിലെ മൈലാടൂർ സണ്ണി (52) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തെങ്ങ് മുറിക്കുന്നതിനിടെ രാവിലെയാണ് അപകടം. സണ്ണിയെ ഉടൻ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.