മല്‍സ്യവില്‍പ്പനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി മീന്‍ വില്പന നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മക്കള്‍: ഫാത്തിമ. മുനീറ. റാഫി. മിസ് രിയ. മരുക്കള്‍: റസാഖ്, മുസ്തഫ, ഇബ്രാഹിം. ഖബറടക്കം ഇന്ന് ഉച്ചയോട് കൂടി കുഞ്ഞിമംഗലം അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.