കണ്ണൂർ നഗരത്തിൽ നാളെ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങും

കണ്ണൂർ: മുണ്ടയാട് 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഴീക്കോട്, മാങ്ങാട് 110 കെവി സബ്സ്റ്റേഷനുകൾ, കണ്ണൂർ ടൗൺ, പുതിയതെരു 33കെവി സബ്സ്റ്റേഷനുകൾ എന്നിവയുടെ പരിധിയിൽ നാളെ ഞായറാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ് ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിയിച്ചു.