വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് സമൂഹവിരുദ്ധര്‍ അടിച്ചുതകര്‍ത്തു, അരലക്ഷം രൂപയുടെ നഷ്ടം

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ് നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റര്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തതായാണ് പരാതി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 11 ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ എം.സംഗീതയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സമൂഹവിരുദ്ധരാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്.