മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ മുഴക്കുന്ന് തമ്പുരാൻ കഥകളി മഹോത്സവം

ഇരിട്ടി: തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 13 മുതൽ 20 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 9.30 വരെയാണ് കഥകളി അവതരണം. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാന്റെ നേതൃത്വത്തിൽ യുവതലമുറയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കളിയരങ്ങിൽ ‘കോട്ടം തീർന്ന കോട്ടയം കഥകൾ’ എന്ന ഖ്യാതി നേടിയ കോട്ടയത്ത് തമ്പുരാന്റെ നാല് കഥകളും സമ്പൂർണമായി ഓരോ കഥയും രണ്ട് ദിവസങ്ങളിലായിട്ടാണ് അവതരിപ്പിക്കുക. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെ ആസ്വാദകർക്കും വളർന്ന് വരുന്ന കലാകാരന്മാർക്കും വേണ്ടി കോട്ടയം കഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണൻ ആശാന്റെ നേതൃത്വത്തിൽ കഥകളി ശില്പശാലയും സംശയ നിവാരണവും നടക്കും.