കേളകം ഐ റ്റി സി ഉന്നതിയിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കേളകം: കേളകം ഐ റ്റി സി ഉന്നതിയിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 20 വർഷമായി ഐ റ്റി സി ഉന്നതിയിൽ താമസിക്കുന്ന കോളയാട് ആലച്ചേരി സ്വദേശി അയോടൻ കുട്ടി കുങ്കനെയാണ് (63) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പിരിവിന് വീടുകൾ കയറി ഇറങ്ങുന്നതിനിടെ മണം അനുഭവപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി മുങ്കനെ വീട്ടിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തൊളം പഴക്കമുണ്ട്. സംഭവവുമായി ബദ്ധപ്പെട്ട് കേളകം പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.