കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്ക് നിയമനം

കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ പരീക്ഷകളുടെ മൂല്യനിർണയത്തിനായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ), മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.സ്) എന്നിവരെ താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ) : പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം. (വിജ്ഞാപന തീയതിയിൽ പ്രായപരിധി 60 വയസ്സ് ) മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്) : ഏഴാം ക്ലാസ് പാസ് (വിജ്ഞാപന തീയതിയിൽ പ്രായപരിധി 60 വയസ്സ്). ഏതെങ്കിലും സർവകലാശാലയുടെ പരീക്ഷാ വിഭാഗത്തിൽ മൂല്യനിർണയ ക്യാമ്പുകളിൽ ജോലി ചെയ്ത് മുൻപരിചയം ഉള്ളവർക്ക് മുൻഗണന. വിജ്ഞാപന തീയതി മുതൽ 15 ദിവസം വരെ അപേക്ഷകൾ ഓൺലൈനായി www.sgou.ac.in എന്ന വെബ്സൈറ്റിൽ ചുവടെ ചേർത്തിരിക്കുന്ന ലിങ്കിലൂടെ സമർപ്പിക്കാം. വിജ്ഞാപന തീയതി സെപ്റ്റംബർ രണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 17. ലിങ്ക്: https://dms.sgou.ac.in/ciep/public/camp-duty/register