പേരാവൂർ മഹല്ലിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മഹല്ലിൽ നബിദിനാഘോഷത്തിന് തുടക്കമായി. മഹല്ല് ജനറൽ സെക്രട്ടറി കെ. പി. അബ്ദുൾ റഷീദ് പതാകയുയർത്തി. മഹല്ല് ഖത്തീബ് മൂസ മൗലവി, ട്രഷറർ നാസർ വട്ടൻപുരയിൽ,വി. കെ. സാദിഖ്, കുഞ്ഞമ്മദ് കൊളക്കാട്, എ. എം.ലത്തീഫ്, വി. കെ. റഫീഖ്, നൂറുദ്ധീൻ മുള്ളേരിക്കൽ, ഹംസ കീഴ്പ്പട, സി.മജീദ് , സിറാജ് ഉസ്താദ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് സ്വലാത്ത് വാർഷികവും പ്രാർഥനാ സദസും. ശനിയാഴ്ച രാവിലെ ഒൻപതിന് നബിദിന സ്നേഹസന്ദേശറാലി, 10.30ന് അന്നദാനം, രാത്രി 7.30ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ,ബുർദ മജ്ലിസ്. ഞായറാഴ്ച രാവിലെ ഒൻപതിന് മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ. തിങ്കളാഴ്ച രാത്രി ഏഴിന് സമാപന സമ്മേളനം മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. തുടർന്ന് ദഫ് മുട്ട് പ്രദർശനം, അവാർഡ് ദാനം എന്നിവയുണ്ടാവും.