വിനോദസഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസം കർശന നിയന്ത്രണം

കോഴിക്കോട്: ഓണം പ്രമാണിച്ച് വിനോദസഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിൽ നേരത്തെ തന്നെ നിയന്ത്രണം നിലനിൽക്കുന്നുണ്ട്.