കണ്ണപുരത്ത് ലോറി ഇടിച്ച് ആർ.ഡി ഏജൻ്റായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

Share our post

കണ്ണപുരം: ലോറി ഇടിച്ച് ആർ.ഡി ഏജൻ്റായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണപുരം യോഗശാല സി ആർ സി റോഡിന് സമീപത്തെ പട്ടാടത്ത് ഹൗസിൽ പി. ശൈലജ (63) ആണ് മരിച്ചത്. കണ്ണപുരം യോഗശാല റേഷൻ കടയ്ക്ക് സമീപം ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മാധവൻ നമ്പ്യാരുടെയും രോഹിണി അമ്മയുടെയും മകളാണ്. കണ്ണപുരത്തെ ജിതേഷ് സ്റ്റോർ ഉടമ (റിട്ട. ആർമി ) പ്രഭാകരനാണ് ഭർത്താവ്. മകൻ: ജിതേഷ്. മരുമകൾ: ലയ. സഹോദരങ്ങൾ: സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, ചാന്ദിനി, വത്സല, സുലേഖ, കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് മേർച്ചറിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!