പേരാവൂരിൽ ആസ്റ്റർ ലാബ്സ് ആൻഡ് ഫീവർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

പേരാവൂർ : ആസ്റ്റർ ലാബ്സ് ആൻഡ് ഫീവർ ക്ലിനിക്ക് നിടും പൊയിൽ റോഡിലെ റോബിൻസ് ടവറിൽ പ്രവർത്തനം തുടങ്ങി. ലാബിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ, പഞ്ചായത്തംഗം റജീന സിറാജ്, വ്യാപാരി നേതാക്കളായ കെ. കെ. രാമചന്ദ്രൻ, വി. കെ. വിനേശൻ, അഷറഫ് ചെവിടിക്കുന്ന്, ആസ്റ്റർ ലാബ്സ് എംഡി ഡോ. അനിൽ ജോർജ്, എജിഎം നിഥിൻ, എഎസ്എം സന്ദീപ് എന്നിവർ സംസാരിച്ചു.